ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് കൃത്യമായി താഴേത്തട്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി. ഫണ്ട് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വത്തിന് കൃഷ്ണദാസ് വിഭാഗം കത്തയച്ചു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനുമെതിരെയാണ് പരാതി. ഗ്രൂപ്പ് നോക്കി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം ചെയ്‌തെന്നും ഇതിൽ ഗുരുതരമായ ക്രമക്കേട് നടന്നെന്നും പരാതിക്കാർ ആരോപിക്കുന്നു. എ, ബി എന്നിങ്ങനെ വിഭാഗം തിരിച്ചായിരുന്നു ഓരോ നിയോജക മ ണ്ഡലത്തിനും നൽകേണ്ട തുക നിശ്ചയിച്ചിരുന്നത്. പക്ഷേ ഇക്കാര്യങ്ങളൊന്നും കൃത്യമായി നടന്നില്ല എന്നും പരാതിക്കാർ പറയുന്നു.
Story Highlights: election fund bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here