മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ഗോകുലം ഗോപാലന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഗോകുലം ഗോപാലന്‍. ക്ലിഫ് ഹൗസിലെത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
സംസ്ഥാനത്ത് കൊവിഡ് ബാധയും ലോക്ക് ഡൗണും തുടരുന്ന പശ്ചാത്തലത്തിലാണ് ഗോകുലം ഗ്രൂപ്പിന്റെ കൈത്താങ്ങ്. ക്ലിഫ് ഹൗസിലെത്തി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന ചെറുതും വലുതുമായ സഹായങ്ങളുടെ മൂല്യം ഒന്നുതന്നെയാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കാന്‍ തയാറാകണമെന്നും ഗോകുലം ഗോപാലന്‍ അഭ്യര്‍ത്ഥിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here