ഐപിഎൽ 2021; ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നേരിടേണ്ടത് വലിയ വെല്ലുവിളികൾ

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വലിയ വെല്ലുവിളികളാണ് ബിസിസിഐക്ക് മുന്നിലുള്ളത്. വിദേശ താരങ്ങളുടെ പങ്കാളിത്തമായിരിക്കും പ്രധാന പ്രതിസന്ധി.
ഐപിഎൽ പുനരാരംഭിക്കുന്ന സമയത്ത് തന്നെയാണ് കരീബിയൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കേണ്ടത്. വിൻഡീസ് താരങ്ങൾക്കൊപ്പം മറ്റ് രാജ്യങ്ങളിലെ താരങ്ങളും കരീബിയൻ ലീഗിൽ കളിക്കുന്നുണ്ട്. ഇതോടെ, ഏത് ലീഗിൽ കളിക്കണമെന്ന ആശയക്കുഴപ്പിത്തിലാവും താരങ്ങൾ. കളിക്കാരുടെ അഭാവം രണ്ട് ലീഗിനും ഒരുപോലെ പ്രതിസന്ധിയുണ്ടാക്കും.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നടത്താനാണ് ബിസിസിഐ തീരുമാനം. ട്വന്റി 20 ലോകകപ്പിന് മുൻപ് സെപ്റ്റംബറിലും ഒക്‌ടോബറിലുമായി മത്സരങ്ങൾ പൂർത്തിയാക്കണം. ഫൈനൽ ഉൾപ്പടെ ബാക്കിയുള്ള 31 മത്സരങ്ങൾക്ക് കിട്ടുക 25 ദിവസമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here