ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ ആരോപണവുമായി മുഹമ്മദ് ഫൈസൽ എംപി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ കൂടുതൽ ആരോപണവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ രംഗത്ത്. ദ്വീപിൽ ട്രീസ് ആക്ട് കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെന്നും ഇതിലൂടെ അഞ്ച് ലക്ഷത്തോളം തെങ്ങുകൾ മുറിച്ചുമാറ്റാനാണ് ശ്രമമെന്നും എംപി ആരോപിച്ചു. രണ്ട് ദിവസത്തിനകം തന്നെ ഈ നിയമത്തിന്റെ കരട് ഇറങ്ങുമെന്നാണ് സൂചന.
കോർപറേറ്റുകളെ സഹായിക്കാനാണ് പുതിയ ട്രീസ് ആക്ട് നടപ്പിലാക്കാൻ പോകുന്നത്. ദ്വീപ് നിവാസികളുടെ പ്രധാന ഉപജീവനമാർഗമാണ് മത്സ്യബന്ധനവും നാളികേര കൃഷിയും. ഇതിനിടെ തെങ്ങ് കർഷകരുടെ ഷെഡുകൾ പൊളിച്ചുമാറ്റാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ച് ലക്ഷം തെങ്ങുകൾ മുറിച്ചുമാറ്റി ട്രീസ് ആക്ട് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ദ്വീപിൽ മരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ട്, തെങ്ങുകൾ തമ്മിലുള്ള മീറ്ററുകൾ കണക്കാക്കി അവ മുറിച്ചുനീക്കാനാണ് ശ്രമം.
ദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾ വിവാദമായ സാഹചര്യത്തിൽ പതിനേഴോളം ഡ്രാഫ്റ്റ് നോട്ടീസുകൾ ഉടൻ ഇറക്കാനും സാധ്യതയുണ്ട്.
Story Highlights: lakshdeep mp, praful patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here