ഇന്നത്തെ പ്രധാന വാർത്തകൾ (30-05-2021
വിയറ്റ്‌നാമിൽ പുതിയ വൈറസിനെ കണ്ടെത്തി; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷകർ
കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 165553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3460 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം 3.25 ലക്ഷം കടന്നു.
ദേശീയ സുരക്ഷ; വിഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
രാജ്യത്ത് വിഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണൽ മാർക്കുകൾ പരിഗണിക്കാൻ ആലോചന
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാർത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാർക്കുകൾ പരിഗണിച്ച് ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തിൽ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണൽ മാർക്കുകൾ പരിഗണിക്കാൻ ആലോചന
ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്ഷേമ പദ്ധതി 100% മുസ്ലിം സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഇത് 80:20 ആക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുഞ്ഞുമോൻ ആദ്യം അകത്തുകയറൂ, എന്നിട്ടാവാം സ്വാഗതം; കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ
ആർഎസ്പിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂർ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോൺ. കുഞ്ഞുമോൻ ആദ്യം അകത്ത് കയറൂ. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.
തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം
തൃശൂർ ജില്ലയിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. പുലർച്ചെ ഒന്നു മുതൽ രാവിലെ എട്ടു വരെ മൊത്തവ്യാപര കടകൾ തുറക്കാനും രാവിലെ എട്ടു മുതൽ 12 വരെ ചില്ലറ വ്യപാരത്തിനും അനുമതിയുണ്ട്.
വഴിയാത്രക്കാരനെ ഇടിച്ചിട്ട് കടന്ന സംഭവം; കാര്‍ കണ്ടെത്തി
ആലപ്പുഴയില്‍ വഴിയാത്രക്കാരന ഇടിച്ചിട്ട് കടന്ന സംഭവത്തില്‍ കാര്‍ കണ്ടെടുത്തു. ഉടമ പാതിരപ്പള്ളി സ്വദേശി ശ്യാമിന് എതിരെ കേസെടുത്തു. പരുക്കേറ്റ ഇടമുറി സ്വദേശി സമീഷിന്റെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴയില്‍ വച്ചാണ് വണ്ടി കണ്ടെടുത്തത്. ഇന്നലെ രാത്രിയോടെ വാഹനവും ഉടമയെയും തിരിച്ചറിഞ്ഞിരുന്നു.
Story Highlights: todays news headlines may 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here