Advertisement

യുഎഇയിൽ ജൂൺ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

May 30, 2021
Google News 1 minute Read

യുഎഇയിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. മേയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ജൂണിൽ വില വർദ്ധിപ്പിച്ചിട്ടുണ്ട്.

സൂപ്പർ 98 പെട്രോളിന് നേരത്തെ 2.30 ദിർഹമായിരുന്നത് ജൂണിൽ 2.38 ദിർഹമായിരിക്കും. സ്‌പെഷ്യൽ 95 പെട്രോളിന് 2.27 ദിർഹമായിരിക്കും ജൂണിലെ വില. നിലവിൽ ഇത് 2.18 ദിർഹമാണ്.

ഇ-പ്ലസിന് 2.11 ദിർഹത്തിൽ നിന്ന് 2.19 ദിർഹമാക്കി വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഡീസൽ വിലയിൽ 13 ഫിൽസിന്റെ വർദ്ധനവാണുള്ളത്. നേരത്തെ 2.17 ദിർഹമായിരുന്ന ഡീസൽ വില ജൂണിൽ 2.30 ദിർഹമായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here