Advertisement

യുഡിഎഫ് എംപിമാരുടെ സന്ദ‍ർശനത്തിന് അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

May 31, 2021
Google News 1 minute Read

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുട സംഘത്തിന് യാത്രാ അനുമതി നിഷേധിച്ചത്. ഇന്ന് ലക്ഷദ്വീപിലേക്ക് സഞ്ചരിക്കാനാണ് എംപിമാർ അനുമതി തേടിയത്.

തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് അംഗങ്ങൾക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് യുഡിഎഫ് സംഘത്തിന്‍റെ ഏകോപന ചുമതലയുളള എംപി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.

എം.പി മാരായ ബെന്നി ബഹ്നാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കുവാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അനുമതി തേടിയത്.

Story Highlights: Lakshadweep Administration- UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here