മെഹുൽ ചോക്‌സി ആശുപത്രിയിൽ

ജയിലിൽ കഴിയുന്ന വിവാദ വ്യവസായി മെഹുൽ ചോക്‌സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയിൽ ചോക്‌സിയുടെ ഡൊമിനിക്കയിലെ ജയിലിലെ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങൾ എങ്ങനെ പുറത്തുവന്നു എന്നതടക്കമുള്ള അന്വേഷണത്തിലാണ് ജയിൽ അധികൃതരും പൊലീസും. ജയിലിലെ കാവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്‌സിയെ രണ്ടാം തിയതി കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ചോക്‌സിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആന്റിഗ്വയിലെ ജയിലിൽ നിന്ന് ഡൊമിനിക്കയിലെത്തിച്ച ഇയാളെ വിട്ടുകിട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതിനായി പ്രത്യേക വിമാനം കഴിഞ്ഞ ദിവസം ഡൊമിനിക്കയിലേക്ക് അയച്ചിരുന്നു. മെഹുൽ ചോക്‌സി ഇന്ത്യൻ പൗരൻ തന്നെ ആണെന്ന് വാദമുന്നയിക്കുന്ന ഇന്ത്യ ഈ നിലപാടിൽ ഉറച്ചുതന്നെയാകും തുടർനടപടികൾ സ്വീകരിക്കുക. ജൂൺ രണ്ടിന് ചോക്‌സിയെ കോടതിയിൽ ഹാജരാക്കുമ്പോൾ കോടതി നിലപാടാകും കേസിൽ നിർണായകമാകുക.
Story Highlights: mehul choksi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here