Advertisement

ബ്ലാക്ക് ഫംഗസ് ബാധ; ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

June 1, 2021
Google News 2 minutes Read

ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കൊവിഡ് മുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് ഇതുവരെ പതിനായിരത്തിലധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി കണ്ടെത്തിയത്. കേരളത്തിലും ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് മുക്തി നേടുന്നവരിലാണ് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണനിരക്ക് കൂടുതലാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Story Highlights: Govt imposes ban on export of Amphotericin-B injections forthwith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here