Advertisement

​ഗാർഹിക പീഡനം; പ്രശസ്ത സീരിയൽ താരം കരൺ മെഹ്ര അറസ്റ്റിൽ

June 1, 2021
Google News 1 minute Read
karan mehra arrested

​ഗാർഹിക പീഡന പരാതിയിൽ പ്രശസ്ത സീരിയൽ താരം കരൺ മെഹ്ര അറസ്റ്റിൽ. നടിയും കരണിന്റെ ഭാര്യയുമായ നിഷാ റാവൽ നൽകിയ പരാതിയിലായിരുന്നു നടപടി.

യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കരൺ മെഹ്ര. ഐപിസി സെക്ഷൻ 336, 337, 332, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിവിധ ടിവി പരസ്യങ്ങളിലൂടെ പ്രശസ്തയായ നടിയാണ് നിഷആ റാവൽ. കൊക്ക കോള, സൺസിൽക്ക് ഷാംപൂ തുടങ്ങിയ പരസ്യചിത്രങ്ങൾക്ക് പുറമെ ചില സിനിമകളിലും നിഷ വേഷമിട്ടിട്ടുണ്ട്.

കരൺ മെഹ്രയ്ക്ക് ജാമ്യം ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

Story Highlights: karan mehra arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here