Advertisement

കൊച്ചി വാട്ടർ മെട്രോ; കെ‌എം‌ആർ‌എൽ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു

June 1, 2021
Google News 1 minute Read
kochi water metro update

കൊച്ചി വാട്ടർ മെട്രോക്കായി കെ‌എം‌ആർ‌എൽ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. സർക്കാരിന്റെയും കെ എം ആർ എല്ലിന്റെയും സംയുക്ത സംരംഭമായിട്ടായിരിക്കും വാട്ടർ മെട്രോ പ്രവർത്തിക്കുക. വാട്ടർ മെട്രോ കമ്പനിയിൽ സർക്കാരിന് 74% ഓഹരിയും കെ‌എം‌ആർ‌എലിന് 26% ഓഹരിയുമാണുള്ളത്.

വാട്ടർ മെട്രോ ഗതാഗത സംവിധാനം പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മുഴുവൻ ഉത്തരവാദിത്തവും അധികാരവും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിനാകും ഉണ്ടാവുക. കൊച്ചി മെട്രോ റെയിലിന് പിന്നാലെ വാട്ടർ മെട്രോ കൂടി യാഥാർത്ഥ്യമാകുന്നതോടെ പൊതുഗതാഗത സംവിധാനത്തിൽ വലിയ കുതിച്ചുകയറ്റമാകും കൊച്ചിയിൽ ഉണ്ടാവുക.

Story Highlights: kochi water metro update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here