കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മൊഴി തള്ളി പൊലീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മൊഴി തള്ളി പൊലീസ്. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ജില്ലാ നേതാവ് ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് നേതാക്കളുടെ മൊഴി. ധര്‍മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തല്‍. സംഘടന ചുമതലകളും ഇദ്ദേഹത്തിന് ഇല്ല. ധര്‍മരാജന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി വന്നപ്പാഴാണ് തൃശൂരില്‍ റൂം എടുത്തു നല്‍കിയതെന്നും വാദം. ഇതും തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.
ധര്‍മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കല്ലെന്നും പൊലീസ്. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെതാണെന്ന് അദ്ദേഹം മൊഴി നല്‍കിയിരുന്നു.
ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഋഷി പല്‍പ്പുവും ആരോപണങ്ങളുമായി രംഗത്തെത്തി. പാര്‍ട്ടി വിരുദ്ധ നിലപാട് താന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ വിശദീകരണം പോലും തന്നോട് ചോദിച്ചില്ല. വിവാദത്തില്‍ അണികളെ വിശ്വാസത്തിലെടുക്കാന്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടു. അണികളുടെ ആശങ്കകളാണ് താന്‍ ഫേസ്ബുക്കില്‍ കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: kodakara case, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here