Advertisement

ഡല്‍ഹിയിൽ മദ്യം വീട്ടിൽ എത്തും; നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍

June 1, 2021
Google News 0 minutes Read

ഓൺലൈൻ മദ്യ വിതരണത്തിന് അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. മദ്യനിയമത്തില്‍ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കി. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ മദ്യം ഇനി വീട്ടിലെത്തും.

എല്‍ 13 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ അനുമതിയുള്ളു. ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക് മദ്യവിതരണത്തിന് അനുമതിയില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മദ്യഷോപ്പുകളും അടച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ ലോക്കഡൗണില്‍ ഇളവുകള്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് മദ്യം വീടുകളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here