ബ്ളാക്ക് ഫംഗസ് ബാധിച്ച് പാലക്കാട് സ്വദേശിനി മരിച്ചു
ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസ് ആയിരുന്നു.
ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ബ്ളാക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 28 ന് ആണ് വസന്തയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവ് ആയിരുന്ന ഇവർക്ക് കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തിയിരുന്നു. ബ്ലാക്ക് ഫംഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
Story Highlights: malappuram reports black fungus death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here