Advertisement

യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‍പി; മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനം

June 1, 2021
Google News 1 minute Read

യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്‍പി. മുന്നണി മാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്നും ആര്‍എസ്‍പി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ല. എന്നാല്‍ മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോ​ഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും എ എ അസീസ് പറഞ്ഞു.ഓ​ഗസ്റ്റ് ഒന്‍പതിന് പാര്‍ട്ടി നേതൃയോ​ഗം ചേരും.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്നാണ് ആര്‍എസ്‍പിയുടെ വിലയിരുത്തല്‍. ബിജെപിയുമായും മതമൗലികവാദികളുമായും സിപിഐഎം സഖ്യമുണ്ടാക്കിയെന്നും, കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍​ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here