വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില 122 രൂപ കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിലെ വില 1473 രൂപയായി. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ് വില.
എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിർണ്ണയം നടത്തുന്നത്.
അതേസമയം, ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ കുറവില്ല. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 809 രൂപയാണ് വില. ഏപ്രിൽ മാസത്തിലാണ് അവസാനമായി ഗാർഹികാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചത്.
Story Highlights: commercial lpg cylinder price reduced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here