കൊവിഡ് ചികിത്സയില്‍ വീഴ്ച; തൃശൂരിൽ സ്വകാര്യ ആശുപത്രി പൂട്ടിച്ചു

കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. നിലവില്‍ ഒന്‍പത് കൊവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവരെയും മറ്റ് രോഗികളെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്.
അതേസമയം, ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ പരിശോധന നടത്തി. തുടർന്ന് ഇവിടെ കൊവിഡ് ചികിത്സയ്ക്ക് മതിയായ സൗകര്യമില്ലെന്ന് ഡിഎംഒ കണ്ടെത്തുകയായിരുന്നു.
Story Highlights: Covid treatment private hospital in thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here