23
Jun 2021
Wednesday

ജൂഹി ചൗളയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെ പാട്ടുപാടി ആരാധകര്‍; ശല്യമായതോടെ നടപടി

juhi chawla

5ജിയെ കുറിച്ച് ആശങ്കപ്പെട്ട് നടി ജൂഹി ചൗള സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം വെര്‍ച്വലായി ഡല്‍ഹി ഹൈക്കോടതി കേള്‍ക്കവെ പാട്ടുപാടി ആരാധകര്‍. ജൂഹി ചൗള കോടതിയിലെ ഹിയറിംഗിന്റെ ലിങ്ക് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് സംഭവം അരങ്ങേറിയത്.

കോടതി വാദത്തിനിടെ പാട്ടുപാടിയവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നോട്ടിസ് പുറപ്പെടുവിച്ചു. ജൂഹി ചൗളയുടെ ഹിറ്റ് സിനിമകളിലെ പാട്ടുകളാണ് ആരാധകര്‍ കോടതിയില്‍ വാദത്തിനിടെ പാടിയത്. ഫാന്‍സിന്റെ പാട്ട് വാദത്തിനിടെ ശല്യമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വാദത്തിനായി നടി എത്തിയതോടെ ആരോ ജൂഹി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ഗാനം ‘ഗൂഘട്ട് കി ആദ് സേ’ ആലപിക്കാന്‍ ആരംഭിച്ചു. ജഡ്ജി മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് മറ്റൊരാളും പാട്ടുമായെത്തി. അയാളെയും വാദത്തില്‍ നിന്ന് ഒഴിവാക്കി. മൂന്നാം തവണയും പാട്ട് കേട്ടപ്പോള്‍ ജഡ്ജി പാടിയ ആളെ കണ്ടെത്തി കോടതിയലക്ഷ്യ നോട്ടിസ് നല്‍കാന്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍ 5ജി കൊണ്ടുവന്നാല്‍ അത് ആളുകളിലും പരിസ്ഥിതിയിലും മാരകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്റെ ഹര്‍ജിയില്‍ ജൂഹി പറഞ്ഞിരുന്നു. ട്വിറ്ററിനും ഇസ്റ്റഗ്രാമിലുമാണ് കോടതി വാദത്തിന്റെ അവര്‍ ലിങ്ക് ഷെയര്‍ ചെയ്തത്. ജൂഹിയും മറ്റ് ഹര്‍ജിക്കാരും ആദ്യം സര്‍ക്കാരിനെ സമീപിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.

Story Highlights: juhi chawla, 5g, delhi high court

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top