Advertisement

കൊടകര കുഴൽപ്പണ കേസ്; ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും

June 2, 2021
Google News 0 minutes Read
Kodakara money laundering case

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് അനീഷ് കുമാർ. പണവുമായി വന്ന ധർമരാജനും സംഘത്തിനും ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഓഫീസ് സെക്രട്ടറി സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ ഇത് സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി ബി.ജെ.പി നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. തൃശ്ശൂർ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യൽ.

നേരത്തെ പണം കണ്ടെത്തുന്നതിനായി കേസിൽ പ്രതിചേർക്കപ്പെട്ട 12 പേരുടേയും വീടുകൾ അന്വേഷണസംഘം റെയ്ഡ് ചെയ്തിരുന്നു. കോഴിക്കോടും കണ്ണൂരുമായാണ് റെയ്ഡ് നടന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here