24
Jun 2021
Thursday

മാഗ്ഗി ന്യൂഡിൽസ്, ഓറിയോ ബിസ്ക്കറ്റ്, ഐസ് ക്രീം എല്ലാം ചേർത്ത് ഒരു വിഭവം തയാറാക്കിയാലോ! ലേശം ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിക്കുകയാണ്. ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. അതുകൊണ്ട് തന്നെ പലരും വീട്ടിലിരിക്കാൻ നിർബന്ധിതരാണ്. കോവിഡ് ഒന്നാം തരംഗ സമയത്ത് വീട്ടിലിരിക്കേണ്ടി വന്നപ്പോൾ പലരും പാചകത്തിലൂടെയാണ് സമയം തള്ളി നീക്കിയത്. വെറൈറ്റിയായ ഫ്യൂഷൻ ഭക്ഷണങ്ങളായിരുന്നു ശ്രദ്ധ നേടിയിരുന്നത്. ന്യുട്ടെല്ല ബിരിയാണി, ഓറിയോ ബജി, പാസ്ത ദോശ, പരിപ്പ് ബിരിയാണി, ക്രോസൈന്റ് വടാപാവ് എന്നിവയെല്ലാം കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തിന്റെ സന്തതികളാണ്. ഇപ്പോഴുള്ള ലോക്ക്ഡൗണിലും ഈ പതിവ് തെറ്റിയിട്ടില്ല. മാഗ്ഗി ന്യൂഡിൽസും, ഒരേയോ ബിസ്കറ്റും, അല്പം ഐസ് ക്രീമും ചേർന്ന ഫ്യൂഷൻ ഫുഡാണ് ഇപ്പോൾ താരം.

ഇൻസ്റ്റാഗ്രാം ഉപഭോക്താവായ ചാഹത്ത് ആനന്ദ് ആണ് ഈ കോമ്പിനേഷന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഗ്ഗി ന്യൂഡിൽസിന്റെ പാക്കറ്റ് പൊട്ടിക്കുന്നതും വെള്ളത്തിലിട്ട് വേവിക്കുന്നതുമാണ് തുടക്കം. മാഗ്ഗി പാക്കറ്റിൽ ലഭിക്കുന്ന മസാല ഈ ഫ്യൂഷൻ ഭക്ഷണത്തിൽ ചേർക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ട് കക്ഷി. മാഗ്ഗി വേവിക്കുമ്പോഴേക്കും ഓറിയോ ബിസ്കറ്റ് പായ്ക്കറ്റ് പൊട്ടിക്കാതെ ഒരു ചപ്പാത്തിക്കുഴൽ ഉപയോഗിച്ച് പൊടിക്കുക. തുടർന്ന് മാഗ്ഗി ന്യൂഡിൽസിലേക്ക് ചേർത്ത ശേഷം മുകളിൽ ഒരു സ്കൂപ് ഐസ്ക്രീമും ചേർത്താൽ വിഭവം റെഡി. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം ആർക്കെങ്കിലും ഈ വിഭവം പരീക്ഷിക്കാൻ ഷെയർ ചെയ്യണേ എന്നും ചാഹത്ത് ആനന്ദ് പറയുന്നുണ്ട്.

പ്രതീക്ഷിച്ചതുപോലെ മാഗ്ഗി ആരാധകർക്ക് ഈ വിഭവം തീരെ പിടിച്ചിട്ടില്ല. ‘ഇതൊരിക്കലും അംഗീകരിക്കാം പറ്റാത്തത്’ എന്നാണ് ഷിപ്ര പൻസാരി എന്ന യുവതി വീഡിയോയ്ക്ക് കീഴെ കുറിച്ചിരിക്കുന്നത്. ‘മാഗ്ഗി ആരാധർ നിങ്ങളെ ഇപ്പോൾ തന്നെ അൺഫോളോ ചെയ്യും. നിങ്ങളുണ്ടാക്കിയ ഭക്ഷണം നല്ലതാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ മാഗിയെ കൊല്ലരുത്’ ആരാഗ്യ എന്ന് പേരുള്ള ഉപഭോക്താവ് കുറിച്ചു.

ഇതാദ്യാമായല്ല മാഗ്ഗി ഉപയോഗിച്ചുള്ള ഭക്ഷണത്തിനെതിരെ രോഷം ഉണ്ടാവുന്നത്. അടുത്തിടെ ശ്രദ്ധ നേടിയ മറ്റൊരു വിഭവമാണ് മാഗി ലഡു. ഷുഗർ കപ്പ് എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് മാഗി ന്യൂഡിൽസ് കൊണ്ട് തയ്യാറാക്കിയ മാഗി ലഡുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.കാഴ്ചയിൽ നിന്നും വേവിക്കാത്ത മാഗി ന്യൂഡിൽസ് ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ശർക്കര പാനീയത്തിൽ മുക്കിയാണ്‌ മാഗി ലഡു തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക. മാത്രമല്ല ഭംഗിക്കായി ഒരു കശുവണ്ടിയും മാഗി ലഡുവിന്റെ മുകൾഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top