Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (02-06-2021)

June 2, 2021
Google News 1 minute Read
todays news headlines june 2

സർക്കാരിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചിട്ടില്ല; കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരുമിച്ച് നിൽകേണ്ട സമയമാണ് ഇത്. സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചിട്ടില്ല. തെറ്റായ പരാമർശം ആരോഗ്യ മന്ത്രി പിൻവലിക്കമെന്ന് സതീശൻ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടകര കുഴല്‍പ്പണക്കേസ്: പ്രതികളുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ട് ബന്ധമെന്ന് പൊലീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുകുന്നു. കേസിലെ പ്രതികളുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം

കൊവിഡ് രണ്ടാം തരംഗം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടിസ് നല്‍കിയത്.

കേരളത്തിലെ പരാജയ കാരണം അമിത ആത്മവിശ്വാസം; അശോക് ചവാൻ സമിതി റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ചു

സംസ്ഥന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ കോൺഗ്രസ് നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് സമിതി വിലയിരുത്തുന്നു. എന്നാൽ റിപ്പോർട്ടിൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Story Highlights: todays news headlines june 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here