ബ്യൂട്ടി പാർലർ വെടിവെയ്പ്: കുറ്റം സമ്മതിച്ച് രവി പൂജാരി

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ കുറ്റം സമ്മതിച്ച് അധോലോക കുറ്റവാളി രവി പൂജാരി. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആളെ ഏർപ്പാടാക്കിയത് താനല്ല. ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂർ-കാസർഗോഡ് സംഘമാണ് എന്നും രവി പൂജാര പറഞ്ഞു.
നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാർലറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമർപ്പിച്ചിട്ടുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
2018 ഡിസംബർ 22 നായിരുന്നു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ 2 പേർ വെടിയുതിർത്തത്.
Story Highlights: Beauty parlor shooting: Ravi pujari update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here