കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതി

കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുക.
കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധിയും, പൊതുജന സൗകര്യവും കണക്കിലെടുത്താണ്
പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ആദ്യ ഘട്ടം, തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെയടക്കം ഷോപ്പിംഗ് സെന്ററുകൾ ആരംഭിക്കും. സെൻട്രൽ ഡിപ്പോയിലെ സോണൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ഇതിനായി അനുവദിക്കും.
ഓണത്തോടനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകൾ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.
പദ്ധതി സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. കൂടാതെ കെഎസ്ആർടിസിയുമായി സഹകരിച്ച് സഞ്ചരിക്കുന്ന മാവേലി സ്റ്റോറും റേഷൻ കടകളും യാഥാർഥ്യമാക്കും.
കെഎസ്ആർടിസി ഡിപ്പോകളിലെ പമ്പുകൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ഇതിനായി പ്രധാന റോഡുകളിലേക്ക് പമ്പുകൾ മാറ്റി സ്ഥാപിക്കും. ഐ ഒ സി യുടെ നിബന്ധനകൾ പൂർത്തിയാക്കുന്ന മുറയ്ക്കായിരിക്കും പമ്പുകളുടെ പ്രവർത്തനം ആരംഭിക്കുക. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജുവും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെത്തി സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി.
Story Highlights: ksrtc, antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here