സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിർത്തി കേരളം. ബിഹാർ ആണ് ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത്. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോർട്ടിൽ പരിഗണിക്കുന്നത്. വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്.
കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പൽ.വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിനുള്ളത് 75 പോയിന്റാണ്. ഹിമാചൽപ്രദേശിനും തമിഴ്‌നാടിനും 74 പോയിന്റാണുള്ളത്. ഏറ്റവും മോശം പ്രകടനം നടത്തിയത് ബിഹാർ, ജാർഖണ്ഡ്, അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങനളാണ്.
ദാരിദ്ര്യനിർമാർജനം, അസമത്വം ഇല്ലാതാക്കൽ എന്നിവ ലക്ഷ്യമാക്കിയാണ് നിതി ആയോഗ് എസ്ഡിജി സൂചികകൾ 2018 മുതൽ അവതരിപ്പിച്ചത്. 17 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇതിന്റെ ഭാഗമായി ഈ വര്‍ഷം പരിശോധിച്ചത്. സൂചികയുടെ മൂന്നാം പതിപ്പാണ് നിതി ആയോഗ് പുറത്തിറക്കിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here