Advertisement

ലക്ഷദ്വീപിനൊപ്പം; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ പ്രതിഷേധസമരം ഇന്ന്

June 3, 2021
Google News 1 minute Read

ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫ് എംപിമാരുടെ പ്രതിഷേധ സമരം ഇന്ന് നടക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

‘പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിന്റെ യുക്തികള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം.ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച് നല്‍കണം. സര്‍വീസില്‍ നിന്നും പിരിച്ച് വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം.

ഏകാധിപതിയായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്റെ സാംസ്‌കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്. ചരക്കു നീക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാന്‍ അനുവദിക്കരുതെന്നും ലക്ഷദ്വീപിനും ജനാധിപത്യത്തിനും ഒപ്പമാണ് എല്‍ഡിഎഫ് എന്നും നേതാക്കള്‍ അറിയിച്ചു.

Story Highlights: lakshadweep, ldf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here