Advertisement

സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കാന്‍ അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

June 3, 2021
Google News 2 minutes Read

റഷ്യയുടെ കൊവിഡ്–19 വാക്‌സിൻ സ്ഫുട്നിക് V ഇന്ത്യയിൽ നിർമിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അനുമതി തേടി.വാക്‌സിന്റെ കൂടുതൽ വിശകലനം, പരിശോധന എന്നിവയ്ക്കുള്ള അനുമതി പുണെ കേന്ദ്രീകരിച്ചുള്ള വാക്‌സിന്‍ നിർമാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോ. റെഡ്ഡി ലാബോറട്ടറീസിനാണു നിലവിൽ ഇന്ത്യയിൽ സ്ഫുട്നിക് V നിർമിക്കാൻ അനുമതിയുള്ളത്. ഇന്നലെയാണു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നു വൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് V വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു.

Story Highlights: Serum institute of India – sputnik-v Vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here