Advertisement

ജീവപര്യന്തം തടവ് മരവിപ്പിക്കണമെന്ന അസാറാം ബാപ്പുവിന്റെ ഹര്‍ജി; രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ്

June 4, 2021
Google News 1 minute Read

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പീഡനക്കേസിലെ ജീവപര്യന്തം കഠിനതടവ് മരവിപ്പിക്കണമെന്ന വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഹര്‍ജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം രാജസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

നിലവില്‍ ജോധ്പുരിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് അസാറാം ബാപ്പു. എന്നാല്‍, ആരോഗ്യനില മെച്ചപ്പെടുത്താന്‍ ഉത്തരാഖണ്ഡിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ അനുവദിക്കണമെന്ന് വിവാദ ആള്‍ദൈവം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്നാണ് അസാറാം ബാപ്പു സുപ്രീംകോടതിയെ സമീപിച്ചത്.

Story Highlights: asaram bappu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here