Advertisement

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം; മാർഗരേഖ തയാറാക്കുന്നതിനായി സമിതിയെ രൂപീകരിച്ചു

June 4, 2021
Google News 1 minute Read
students-worried-over-delay-in-cbse-class-x-results

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയ മാർഗരേഖ തയാറാക്കുന്നതിനായി 13 അംഗ സമിതിയെ രൂപീകരിച്ചു. 10 ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.

കേന്ദ്ര ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനാണ് സമിതി രൂപീകരിച്ചത്. മൂല്യ നിർണയവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കളും വിലയിരുത്തി അന്തിമമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് മൂല്യ നിർണയം സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായ പരാതി ഉയർന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി ഇന്ന് സിബിഎസ്ഇക്ക് നോട്ടിസ് അയച്ചിരുന്നു. ഈ മൂല്യനിർണയ രീതി 12-ാം ക്ലാസിന് നടത്തരുതെന്നാവശ്യപെട്ട് വിദ്യാർത്ഥികൾ പ്രധാനമന്ത്രിയെയും സമീപിച്ചിരുന്നു. വിദ്യാർത്ഥികളുടെ എല്ലാ ആശങ്കകളും പരിഗണിച്ച് മൂല്യനിരണയം നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.

Story Highlights: thirteen member committe for cbse 12th valuation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here