ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി: വരൻ സംവിധായകന്‍ ആദിത്യ ധർ

ബോളിവുഡ് താരം യാമി ഗൗതവും ബോളിവുഡ് സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി. കൊവിഡ് സാഹചര്യത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചു.
“അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോള്‍, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു”- വിവാഹചിത്രം പങ്കു വച്ച് യാമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കി’ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ യാമി ഗൗതവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് യാമി ഗൗതം.
Story Highlights: Yami Gautam Marries Uri Director Aditya Dhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here