ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കൊടകര കുഴല്‍പ്പണ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം. ലോക്ക്ഡൗണിന് ശേഷം യോഗം മതിയെന്നായിരുന്നു തീരുമാനമെങ്കിലും കാര്യങ്ങള്‍ കൈവിട്ടതോടെ ഇത് തിരുത്തുകയായിരുന്നു.
വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടാക്കുകയാണ് കോര്‍കമ്മിറ്റിയുടെ ലക്ഷ്യം. എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസും, തെരെഞ്ഞെടുപ്പില്‍ സാമ്പത്തികം കൈകാര്യം ചെയ്ത രീതിയും, സ്ഥാനാര്‍ത്ഥി നിര്‍ണയവും, തെരഞ്ഞെടുപ്പ് ഏകോപനത്തിലെ വീഴ്ചയും ഉയര്‍ത്തി ഔദ്യോഗിക വിഭാഗത്തിനെതിരെ കേന്ദ്ര ഇടപെടല്‍ ഉറപ്പിക്കാന്‍ മറുവിഭാഗവും തയ്യാറെടുത്തിട്ടുണ്ട്. തീരുമാനങ്ങളെല്ലാം സുരേന്ദ്രനും വി.മുരളീധരനും ചേര്‍ന്നെടുത്തതിനാല്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്തവും ഇവര്‍ക്കെന്നാണ് വി.മുരളീധര വിരുദ്ധ ചേരിയുടെ നിലപാട്. സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിക്കണം എന്ന നിലപാട് ആര്‍എസ്എസും സ്വീകരിച്ചിട്ടുണ്ട്.
Story Highlights: bjp core committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here