14
Jun 2021
Monday

മുടി വളരാൻ ഉത്തമം വെളിച്ചെണ്ണ; ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു തവണയെങ്കിലും വെളിച്ചെണ്ണ തലയിൽ പുരട്ടാത്ത മലയാളികൾ ഉണ്ടാവില്ല. കാരണം നമ്മുടെ കേശ പരിപാലന മാർഗങ്ങളിലെല്ലാം പണ്ടുമുതലേ വെളിച്ചെണ്ണ ഒരു പ്രധാന ഘടകമാണ്. ആയുർവേദം പോലും തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യ ഗുണത്തിനുമായി ശുപാർശ ചെയ്യുന്ന ഏറ്റവും നല്ല ചേരുവകളിൽ ഒന്നാണ് വെളിച്ചെണ്ണ. നിങ്ങളുടെ തലമുടിയിൽ ഉണ്ടാവുന്ന മിക്കവാറും പ്രശ്നങ്ങളെ പരിഹരിക്കാനും കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകാനുമെല്ലാം ശേഷിയുള്ള സ്വാഭാവിക ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. ഇന്ന് വിപണിയിൽ ഇറങ്ങുന്ന മറ്റ് ഹെയർ ഓയിലുകളുമായി താരതമ്യം ചെയ്താൽ വെളിച്ചെണ്ണയ്ക്ക് അതിൻ്റെ പ്രകൃതിദത്ത ഗുണങ്ങളാൽ പതിന്മടങ്ങ് പോഷകങ്ങൾ നൽകാനുള്ള ശേഷിയുണ്ട് എന്നാണ് പറയുന്നത്.

​വെളിച്ചെണ്ണ എന്ന വണ്ടർ ഓയിൽ

എല്ലാറ്റിലുമുപരി മറ്റൊരു ചേരുവകളും കലർത്താതെ ഒരു മികച്ച ഹെയർ ഓയിലായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് വെളിച്ചെണ്ണ. നിങ്ങളുടെ മുടി വേരുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നുകൊണ്ട് ഇവ മുടിയെ പരിപോഷിപ്പിക്കാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും. ഇത് മുടിയിൽ ഉണ്ടാകുന്ന പ്രോട്ടീൻ നഷ്ടങ്ങൾ കുറയ്ക്കുകയും മുടിയെ കൂടുതൽ പോഷക പൂർണ്ണവുമാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.

​വെളിച്ചെണ്ണയിലെ ഗുണങ്ങൾ

സാധാരണ നാം പുറത്തു നിന്നും വാങ്ങുന്ന ഹെയർ ഓയിലിൽ അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുള്ള എല്ലാ വിറ്റാമിനുകളും അവശ്യ ഫാറ്റി ആസിഡുകളുമെല്ലാം കലർപ്പില്ലാത്ത വെളിച്ചെണ്ണയിലും ഉണ്ട്. ഇത് നിങ്ങളുടെ മുടിയെ കൂടുതൽ കട്ടിയുള്ളതും ആരോഗ്യകരവുമായി പരിവർത്തനം ചെയ്യാനും പൂർണ്ണ ശേഷിയിൽ വളർച്ച നൽകാനുമെല്ലാം സഹായമരുളും. ഇന്ന് വിപണികളിൽ ലഭ്യമായ ഏതൊരു കേശ സംരക്ഷണ ഉൽപ്പന്നങ്ങളെക്കാളും നിങ്ങൾക്ക് വിശ്വസിച്ചു ഉപയോഗിക്കാൻ കഴിയുന്നതും ചിലവു കുറഞ്ഞതുമായ മാർഗമാണ് വെളിച്ചെണ്ണ എന്ന് ചുരുക്കം. മുടിയുടെ ആരോഗ്യത്തിനും പരിപാലനത്തിനുമായി വിലകൂടിയ ഹെയർ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നവരും പതിവായി സലൂണുകളിൽ കയറിയിറങ്ങുന്നവരും ഒക്കെ തന്നെ പതിവായി ഈയൊരു മാർഗ്ഗം പരീക്ഷിച്ചാൽ മാത്രം മതി. കേശസംരക്ഷണത്തിനായി വെളിച്ചെണ്ണ ഒരു ഹെയർ ഓയിൽ രൂപത്തിൽ എങ്ങനെ ഉപയോഗിക്കണമെന്നത് ഇതാ

​പതിവ് ഉപയോഗം വളരെ പ്രധാനം

നമ്മുടെ ദൈനംദിന ശീലങ്ങളിൽ ഒട്ടും ഒഴിവാക്കാനാവാത്ത ചില കാര്യങ്ങളുണ്ട്. അവ ഉറപ്പായും നമ്മുടെ ദിനചര്യയുടെ ഭാഗമായിരിക്കും. അത്തരത്തിലൊന്നായി നിങ്ങളുടെ മുടിയിലെ വെളിച്ചെണ്ണയുടെ ഉപയോഗവും മാറ്റിയെടുക്കേണ്ടതുണ്ട്. കാരണം ഇത് പതിവായി ഉപയോഗിച്ചാൽ മുടിക്ക് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പാക്കാനാകും. ഇത്തരത്തിൽ കുറച്ചുനാൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ മുടിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പോഷകങ്ങൾ തുടർച്ചയായി ലഭിക്കുന്നതു വഴി നിങ്ങളുടെ മുടിയുടെ ആരോഗ്യവും നീണ്ടുനിൽക്കുന്നതായി മാറും. തുടക്കക്കാരായവർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിധം വെളിച്ചെണ്ണ ഒരു ഹെയർ ഓയിൽ പോലെ മുടിയിൽ ഉപയോഗിച്ച് തുടങ്ങാം. പാർശ്വഫലങ്ങൾ ഒന്നുമില്ല എന്ന് കണ്ടാൽ ഇതിൻ്റെ ഉപയോഗം ഓരോ ഇതര ദിവസവളിലേക്കാക്കി മാറ്റുകയും തുടർന്ന് പതിയെ എല്ലാ ദിവസവും ആക്കി മാറ്റുക.

​മുടിയിൽ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ

വെളിച്ചെണ്ണ നിങ്ങളുടെ തലമുടിയിൽ പ്രയോഗിച്ച് കഴിഞ്ഞ് 5-7 മിനിറ്റ് വരെ നന്നായി മസാജ് ചെയ്യണം. എല്ലായ്പ്പോഴും ഇത് മുടിവേരുകളിൽ നിന്ന് മുടിയുടെ അറ്റത്തേക്ക് തേച്ചുപിടിപ്പിക്കുക. മുടിയുടെ ഓരോ നുറുങ്ങുകളിലേക്കും ഇത് ചെന്നെത്തണം. കഴുകി കളയുന്നതിനും മുൻപായി കുറഞ്ഞത് 40 – 45 മിനിറ്റ് എണ്ണ തലയിൽ സൂക്ഷിക്കണം. എണ്ണയിലെ ഗുണങ്ങൾ നന്നായി ആഗിരണം ചെയ്യപ്പെടാൻ വേണ്ടിയാണിത്. കഴുകി കളയുമ്പോൾ വേണമെങ്കിൽ നിങ്ങൾക്ക് മിതമായ ഏതെങ്കിലും ഷാംപൂവുകൾ ഉപയോഗിക്കാം. മുടിയുടെ പരിപാലനത്തിനായി ലളിതമായ രീതിയിൽ ഇത്തരത്തിലൊരു ദിനചര്യ പിന്തുടരുന്നത് ഏതൊരാൾക്കും കേശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ആകർഷണീയമായി ഇടതൂർന്നു നീണ്ടു വളരുന്ന തലമുടി സ്വന്തമാക്കാനും സഹായിക്കും.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top