കൊടകര കുഴൽപ്പണ കേസ് ; സിപിഎം പ്രവർത്തകൻ റജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകൻ റജിലിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വിട്ടയച്ചു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിൽ നിന്ന് റജിൽ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് റജിലിനെ വിളിച്ചുവരുത്തിയത്. രഞ്ജിത്തിൽ നിന്ന് കൈപ്പറ്റിയ തുക റജിൽ അന്വേഷണ സംഘത്തെ ഏൽപ്പിക്കും.
അതേസമയം, കുഴൽപ്പണ കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
Story Highlights: CPM worker rajin – kodakara Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here