കൊവിഡില്‍ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ഈ മാസത്തോടെയെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് ഈ മാസത്തോടെ തുടങ്ങുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ജൂലൈയോടെ തിരിച്ച് വരവിന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആര്‍.ബി.ഐയുടെ വായ്പ അവലോകന യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത് ദാസ് നടപ്പു സാമ്പത്തികവര്‍ഷം ജി.ഡി.പി നിരക്ക് 9.5 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. ബജറ്റില്‍ ജി.ഡി.പി നിരക്ക് 10.5 ശതമാനമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് വളര്‍ച്ച അനുമാനം കുറച്ചത്. ഇതിനിടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന അഭിപ്രായവുമായി നീതി അയോഗ് ചെയര്‍മാന്‍ രംഗത്തെത്തിയത്.
Story Highlights: covid second wave, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here