കുഴല്‍പ്പണക്കേസ്; ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും – സി.കെ പത്മനാഭന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍. ഇത് പ്രകൃതി നിയമമാണ്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണ്. പ്രകൃതി സംരക്ഷണ ദിനത്തില്‍ ആ ഒരുവാക്ക് മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ മലിനമാക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും മലിനീകരിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമൊക്കെ നാട് ശുചീകരിക്കാത്തതിന് കുറ്റം പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്കെതിരെ അന്വേഷണം ശക്തമാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ബി.ജെ.പി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here