Advertisement

മലയാളിയുടെ ‘ഒറംഗുട്ടാൻ ചിത്ര’ത്തിന്​ നേച്ചർ ടി.ടി.എൽ പുരസ്​കാരം

June 5, 2021
Google News 3 minutes Read

പ്രശസ്​തമായ ‘നേച്ചർ ടി.ടി.എൽ. ഫോട്ടോഗ്രാഫർ ഓഫ്​ ദ ഇയർ 2021’ പുരസ്​കാരം സ്വന്തമാക്കി​ മലയാളിയായ തോമസ്​ വിജയൻ. ഇപ്പോൾ കനേഡിയൻ പൗരനായ അദ്ദേഹം പകർത്തിയ ‘ലോകം തലകീഴായി പോകുന്നു (The World is Going Upside Down’)’ എന്ന തലക്കെട്ടിലുള്ള ഒറംഗുട്ടാ​ൻറെ ചിത്രത്തിനാണ്​ 1.5 ലക്ഷം രൂപ കാഷ്​ പ്രൈസുള്ള പുരസ്​കാരം ലഭിച്ചത്​. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്​ ഫോട്ടോഗ്രാഫർമാരിൽ നിന്നായി 8000ത്തിലധികം ചിത്രങ്ങളാണ്​ നേച്ചർ ടി.ടി.എൽ. പുരസ്​കാരത്തിന്​ വേണ്ടി മത്സരിച്ചത്​​.

തോമസ്​ വിജയ​ൻ പകർത്തിയ ഒറംഗുട്ടാൻ ചിത്രത്തിന്​ പിന്നിൽ വലിയ പരിശ്രമം തന്നെയുണ്ടായിരുന്നുവെന്ന്​ അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒറ്റനോട്ടത്തിൽ മരത്തിന്​ മുകളിൽ നിന്ന്​ തലകീഴായി താഴെയിറങ്ങുന്ന ഒറാംഗുട്ടനാണ്​ ചിത്രത്തിലുള്ളതെന്ന്​ തോന്നും, കാരണം, ആകാശവും മരത്തി​ൻറെ ചില്ലകളും ഇലയും ചിത്രത്തിൽ തെളിഞ്ഞ്​ കാണാവുന്നതാണ്​. എന്നാൽ, സൂക്ഷ്​മതയോടെ നോക്കിയാൽ ചിത്രത്തിന്​ പിന്നിലുള്ള സത്യാവസ്​ത മനസിലാക്കാൻ സാധിക്കും.

‘ബോർണിയോയിൽ കുറച്ച് ദിവസം ചെലവഴിച്ചപ്പോഴാണ്​, ഈ ഫ്രെയിം എൻറെ മനസ്സിൽ പതിഞ്ഞത്. ഈ ഷോട്ട് ലഭിക്കാനായി വെള്ളത്തിൽ നിൽക്കുന്ന ഒരു വൃക്ഷമാണ്​ ഞാൻ തെരഞ്ഞെടുത്തത്​. അതിലൂടെ എനിക്ക്​ ആകാശത്തിൻറെയും മരത്തിലെ ഇലകളുടെയും നല്ലൊരു പ്രതിഫലനം ലഭിക്കും. ചിത്രം തലകീഴായി കാണപ്പെടുന്ന വിധം വെള്ളം ഒരു കണ്ണാടി രൂപപ്പെടുത്തി. അങ്ങനെ ഞാൻ മരത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നു. ഒറംഗുട്ടാൻ‌മാർ‌ക്ക് ആ മരം ഒരു പതിവ് പാതയായിരുന്നു, അതിനാൽ എൻറെ ക്ഷമ തീർച്ചയായും ഫലം ചെയ്യുമെന്ന്​ എനിക്കറിയാമായിരുന്നു’. 8-15 mm ലെൻസുള്ള നിക്കോൺ ഡി 850 ക്യാമറ ഉപയോഗിച്ചാണ്​ ചിത്രം എടുത്തത്.

പ്രശസ്​തമായ ‘നേച്ചർ ടി.ടി.എൽ. ഫോട്ടോഗ്രാഫർ ഓഫ്​ ദ ഇയർ 2021’ പുരസ്​കാരം സ്വന്തമാക്കി​ മലയാളിയായ തോമസ്​ വിജയൻ. ഇപ്പോൾ കനേഡിയൻ പൗരനായ അദ്ദേഹം പകർത്തിയ ‘ലോകം തലകീഴായി പോകുന്നു (The World is Going Upside Down’)’ എന്ന തലക്കെട്ടിലുള്ള ഒറംഗുട്ടാ​െൻറ ചിത്രത്തിനാണ്​ 1.5 ലക്ഷം രൂപ കാഷ്​ പ്രൈസുള്ള പുരസ്​കാരം ലഭിച്ചത്​. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്​ ഫോട്ടോഗ്രാഫർമാരിൽ നിന്നായി 8000ത്തിലധികം ചിത്രങ്ങളാണ്​ നാച്വറൽ ടി.ടി.എൽ. പുരസ്​കാരത്തിന്​ വേണ്ടി മത്സരിച്ചത്​​.

തോമസ്​ വിജയ​ൻ പകർത്തിയ ഒറംഗുട്ടാൻ ചിത്രത്തിന്​ പിന്നിൽ വലിയ പരിശ്രമം തന്നെയുണ്ടായിരുന്നുവെന്ന്​ അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒറ്റനോട്ടത്തിൽ മരത്തിന്​ മുകളിൽ നിന്ന്​ തലകീഴായി താഴെയിറങ്ങുന്ന ഒറാംഗുട്ടനാണ്​ ചിത്രത്തിലുള്ളതെന്ന്​ തോന്നും, കാരണം, ആകാശവും മരത്തി​ൻറെ ചില്ലകളും ഇലയും ചിത്രത്തിൽ തെളിഞ്ഞ്​ കാണാവുന്നതാണ്​. എന്നാൽ, സൂക്ഷ്​മതയോടെ നോക്കിയാൽ ചിത്രത്തിന്​ പിന്നിലുള്ള സത്യാവസ്​ത മനസിലാക്കാൻ സാധിക്കും.

‘ബോർണിയോയിൽ കുറച്ച് ദിവസം ചെലവഴിച്ചപ്പോഴാണ്​, ഈ ഫ്രെയിം എൻറെ മനസ്സിൽ പതിഞ്ഞത്. ഈ ഷോട്ട് ലഭിക്കാനായി വെള്ളത്തിൽ നിൽക്കുന്ന ഒരു വൃക്ഷമാണ്​ ഞാൻ തെരഞ്ഞെടുത്തത്​. അതിലൂടെ എനിക്ക്​ ആകാശത്തിൻറെയും മരത്തിലെ ഇലകളുടെയും നല്ലൊരു പ്രതിഫലനം ലഭിക്കും. ചിത്രം തലകീഴായി കാണപ്പെടുന്ന വിധം വെള്ളം ഒരു കണ്ണാടി രൂപപ്പെടുത്തി. അങ്ങനെ ഞാൻ മരത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നു. ഒറംഗുട്ടാൻ‌മാർ‌ക്ക് ആ മരം ഒരു പതിവ് പാതയായിരുന്നു, അതിനാൽ എൻറെ ക്ഷമ തീർച്ചയായും ഫലം ചെയ്യുമെന്ന്​ എനിക്കറിയാമായിരുന്നു’. 8-15 mm ലെൻസുള്ള നിക്കോൺ ഡി 850 ക്യാമറ ഉപയോഗിച്ചാണ്​ ചിത്രം എടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here