ഡാറ്റാ ബാങ്ക് തിരുത്തിയത്തിൽ നടപടി; കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതിൽ നടപടി. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി മന്ത്രി പി പ്രസാദ് കാർഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തി.
2021 ഏപ്രിൽ 21 നാണ് ഷൊർണൂർ മുനിസിപ്പൽ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത്.
നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം കൃഷി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഓ ക്ക് മാത്രമേ കൃഷി ഭൂമിയെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് അധികാരമുള്ളൂ എന്നിരിക്കെ കെ.എസ്.ആർ.ഇ.സി ( കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ) തയ്യാറാക്കിയ ഉപഗ്രഹ ചിത്രത്തിന്റെയും പ്രാദേശിക സമിതി യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ഷൊർണൂർ മുൻസിപ്പൽ സെക്രട്ടറി ഡാറ്റാ ബാങ്ക് തിരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയ സാഹചര്യത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവ് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here