Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (05-06-2021)

June 5, 2021
Google News 1 minute Read

കൊടകര കുഴല്‍പ്പണ കേസ് : പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം. അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രം നിർദേശം നൽകി.

കെ സുന്ദരയുടെ വാദം തള്ളി ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണം തള്ളി ബിജെപി ജില്ലാ നേതൃത്വം. കെ സുന്ദരയ്ക്ക് പണം നൽകിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും സ്വാധീനമാണെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു. പണം നൽകിയതുകൊണ്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത് എന്ന വാദവും ശ്രീകാന്ത് തള്ളി. പത്രിക പിൻവലിച്ചത് പണം നൽകിയത് കൊണ്ടല്ലെന്നും ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

ബ്യൂട്ടി പാർലർ വെടിവെയ്പ് ; ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ട നേതാവെന്ന് രവി പൂജാരി

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്ന് രവി പൂജാരി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി വെളിപ്പെടുത്തി. രവി പൂജാരിയെ ഫോണിൽ വിളിച്ചു ക്വട്ടേഷൻ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്.

കൊവിഡിനെ വരുതിയിലാക്കാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍വരെയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story Highlights: todays news headlines june 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here