Advertisement

ചെല്ലാനത്ത് ഏഴ് കിലോമീറ്ററോളം തീരം കടലെടുത്തതായി പഠനം

June 6, 2021
Google News 1 minute Read

മഴക്കാലമായതോടെ കൊച്ചിയിലെ തീരദേശവാസികളുടെ ദുരിതം വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ചെല്ലാനത്തെ ഏഴ് കിലോമീറ്ററോളം സ്ഥലത്ത് കാര്യമായ തീരശോഷണം ഉണ്ടായതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കടല്‍ കയറ്റത്തില്‍ വീടുകള്‍ തകര്‍ന്ന ഭാഗം ഇപ്പോള്‍ കടലായി മാറി.

കഴിഞ്ഞ കടല്‍ കയറ്റത്തില്‍ മാത്രം ചെല്ലാനത്ത് 58 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഭാഗികമായി തകര്‍ന്ന വീടുകല്ലുടെ എണ്ണം 112. ചെല്ലാനം മേഖലയിലെ ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ കാര്യമായ തീര ശോഷണവും സംഭവിച്ചു. ചെല്ലാനം ബസാര്‍, മറുവാക്കാട്, കമ്പനിപ്പടി തുടങ്ങിയ ഇടങ്ങളിലെല്ലാം എല്ലാം കടല്‍ പത്തു മീറ്ററോളം കരയിലേക്ക് കയറി. ഇപ്പോള്‍ അവിടമെല്ലാം കടല്‍ ആയി മാറിയിരിക്കുകയാണ്.

ജിയോ ബാഗുകള്‍ അശാസ്ത്രീയമായി നിരത്തിയതും, കടല്‍ കയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്തതിന് കാരണം ആയിരുന്നു. ഒരു മഴക്കാലം കൂടി വരുമ്പോള്‍ തീരദേശവാസികളുടെ നെഞ്ചില്‍ തീയാണ്.

Story Highlights: chellanam, sea attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here