Advertisement

അത്ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത; നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ

June 6, 2021
Google News 0 minutes Read

അത്ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ. കിങ്സ്റ്റണിൽ നടന്ന മീറ്റിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്തതോടെയാണ് ആൻ ഫ്രേസർ ഈ നേട്ടം സ്വന്തമാക്കിയത്.

വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ 33 വർഷത്തിനിടെയുള്ള ഏറ്റവും മികച്ച സമയമാണ് താരം കിങ്സ്റ്റണിൽ കുറിച്ചത്.

യു.എസ് താരം ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നറുടെ പേരിലുള്ള 10.49 സെക്കൻഡാണ് വനിതകളുടെ 100 മീറ്റരിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം.2008, 2012 ഒളിമ്പിക്സുകളിലെ 100 മീറ്റർ വനിതാ ചാമ്പ്യൻ കൂടിയാണ് ഫ്രേസർ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here