Advertisement

യുവാവിനെ വെടിവച്ച് കൊന്നു

June 6, 2021
Google News 1 minute Read

മണിപ്പൂരിൽ അസം റൈഫിൾസ് മേജർ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. കാങ്പോക്പി ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ മംങ്ബോയിലാൽ ലൊവും എന്ന യുവാവിനെയാണ് അർധസൈനിക വിഭാഗമായ അസം റൈഫിളിന്റെ മേജർ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും സൈനിക ക്യാമ്പിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അസം റൈഫിൾസ് മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടു പോവുകയായിരുന്നു. പിന്നീട് വയറിന് വെടിയേറ്റ നിലയിൽ വഴിയരികിലാണ് ഇയാളെ കണ്ടെത്തിയത്. അകാരണമായാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയതെന്നും കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Story Highlights: man shot dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here