Advertisement

പൊലീസ് ഇടപെടല്‍; ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ ഓഫീസിലേയ്ക്ക് മാറ്റി

June 6, 2021
Google News 0 minutes Read

പൊലീസ് അനുമതി നിഷേധിച്ചതോടെ സ്വകാര്യ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ ഓഫീസിലേയ്ക്ക് മാറ്റി. ബിജെപിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. 3 മണിക്കാണ് യോഗം നടത്താന്‍ തീരുമാനമായത്.

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുന്‍നിര നേതാക്കളുടെ അതൃപ്തി, സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിലുള്ള വിവാദങ്ങള്‍, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായേക്കും.നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. ഓണ്‍ലൈനായി നേരത്തെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

ബിജെപി കോര്‍ കമ്മിറ്റി യോഗം നടത്താനിരുന്ന ഹോട്ടലില്‍ യോഗം ചേരുന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മീറ്റിംഗ് നടത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ഹോട്ടലുടമയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച്‌ ഹോട്ടലിനാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here