Advertisement

കോവാക്സിൻ ഇറക്കുമതിക്ക് ബ്രസീലിൽ അനുമതി

June 6, 2021
Google News 1 minute Read

ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ ഇറക്കുമതി ചെയ്യാൻ നിബന്ധനകളോട അനുമതി നൽകി ബ്രസീൽ. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസ, നേരത്തെ കോവാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പ്ലാന്റിൽ ശരിയായ ഉൽപാദനരീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് വാക്സിൻ ഉൽപാദിപ്പിക്കുന്നത്.

ഉൽപാദനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭാരത് ബയോടെക്ക് അൻവിസയ്ക്ക് റിപ്പോർട്ടു നൽകിയതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്. മേയ് 25നാണ് വീണ്ടും അനുമതിക്ക് അപേക്ഷിച്ചത്. പ്രാഥമികഘട്ടത്തിൽ, 40 ലക്ഷം ഡോസ് വാക്സിനാകും ഇറക്കുമതി ചെയ്യുക. ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടായിരിക്കും എന്നു നിരീക്ഷിച്ചശേഷമായിരിക്കും പിന്നീട് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. ബ്രസീലിൽ കോവാക്സിന്റെ ക്ലിനിക്കൽ ട്രയൽ നടത്താൻ അന്‍വിസ, അനുമതി നൽകി.

Story Highlights: Brazil Gives Nod To Import Bharat Biotech’s Covaxin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here