Advertisement

ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം

June 6, 2021
Google News 1 minute Read

രാജ്യത്തെ ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ വർഷം മെയ് മാസത്തേക്കാളും അറുപത്തഞ്ച് ശതമാനത്തിന്റെ വർധനയാണ് ഈ വർഷമുണ്ടായത്. ആകെ 1,02709 കോടി രൂപയാണ് 2021 മെയ് മാസത്തിൽ ജിഎസ്ടി വരുമാനമായി ലഭിച്ചിട്ടുള്ളത്.

സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, സെസ് എന്നിവ ഉൾപ്പെടെയാണ് ഈ തുക. സെൻട്രൽ ജിഎസ്ടിയായി 17592 കോടി, സ്‌റ്റേറ്റ് ജിഎസ്ടി 22653 കോടി, ഇറക്കുമതി ചരക്കുകളിൽ നിന്ന് ലഭിച്ച 26002 കോടി ഉൾപ്പെടെ ഇന്റഗ്രേറ്റഡ് ജിഎസ്ടിയായി 53199 കോടി രൂപയും രാജ്യത്തിന് ലഭിച്ചു. ഇറക്കുമതി വസ്തുക്കളിൽ നിന്ന് ശേഖരിച്ച 868 കോടി ഉൾപ്പെടെ സെസ് ഇനത്തിൽ 9625 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.

Story Highlights: increase in GST income may

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here