അങ്കമാലിയില്‍ എംഡിഎംഎ പിടികൂടിയ കേസ്; പ്രത്യേക സംഘം അന്വേഷിക്കും

അങ്കമാലിയില്‍ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനഞ്ച് പേരാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്ളത്. പ്രതികളായ ആബിദും ശിവപ്രസാദും ഉന്നത ബന്ധമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
അങ്കമാലി കറുകുറ്റിയില്‍ 10 കോടി രൂപയിലധികം വിലവരുന്ന എംഡിഎംഎയാണ് കഴിഞ്ഞ ദിവസം ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആലുവ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ 15 പേര്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ട്. കൊച്ചിയിലെ ഉന്നത സംഘം ഈ ലഹരി മരുന്ന് കടത്ത് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേസില്‍ പിടിയിലായ പ്രതികളായ ആബിദിനും, ശിവപ്രസാദിനും ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. എന്നല്‍ പ്രതികള്‍ താഴെത്തട്ടിലുള്ള കണ്ണികള്‍ മാത്രമാണ്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് പ്രതികള്‍ക്ക് രണ്ടുകിലോ എംഡിഎംഎ കൊടുത്തയച്ച സംഘത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍പും പ്രതികള്‍ ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ചതാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
Story Highlights: police attacked by advocate and DMK members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here