Advertisement

കണ്ടെടുത്ത പണം തിരികെ കിട്ടണം; കൊടകര കേസിൽ കോടതിയെ സമീപിച്ച് ധർമ രാജൻ

June 8, 2021
Google News 1 minute Read
dharmarajan approaches hc on kodakara case

കൊടകര കള്ളപ്പണ കവർച്ചാകേസിൽ കോടതിയെ സമീപിച്ച് ധർമ രാജൻ. കണ്ടെടുത്ത പണം തിരികെ കിട്ടാനാണ് ധർമരാജൻ കോടതിയെ സമീപിച്ചത്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിലാണ് ഹർജി നൽകിയത്.

കവർച്ചക്കാരിൽ നിന്ന് കണ്ടെടുത്ത ഒരു കോടി നാൽപത് ലക്ഷം തിരികെ കിട്ടണമൊണ്് ഹർജിയിലെ ആവശ്യം. പണം തന്റേതും സുനിൽ നായിക്കിന്റേതുമെന്നും, മറ്റാർക്കും പണത്തിന് അവകാശമില്ലെന്നും ധർമരാജൻ കോടതിയിൽ പറഞ്ഞു.

അതേസമയം കുഴൽപ്പണ കവർച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ഇതിനായി ഡൽഹി ആസ്ഥാനത്ത് നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസിൽ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്.

കേസിൽ 20 ദിവസം കഴിഞ്ഞാണ് പൊലീസ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തിൽ പ്രതികളെ പിടികൂടുന്നതിൽ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോൾ പൊലീസിന് വിനയായിരിക്കുന്നത്.

Story Highlights: dharmarajan approaches hc on kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here