സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടരേണ്ട സാഹചര്യം: മുഖ്യമന്ത്രി

കൊവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ചുള്ള മുന്നറിയിപ്പുള്ളതിനാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകത്തിനൊപ്പം ഡിജിറ്റല്‍ ഉപകരണങ്ങളും വിദ്യാര്‍ഥികളില്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. വിവിധ സ്രോതസുകളെ ഒന്നിച്ച് അണിനിരത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here