Advertisement

ഉത്തർപ്രദേശിൽ ബസ് അപകടം; 15 മരണം

June 8, 2021
Google News 1 minute Read
uttarpradesh bus accident 15 dead

ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി ഇടിച്ച് അപകടം. 15 പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

ഇന്ന് രാത്രി കാൺപൂരിലാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സർക്കാരിന്റെ ശതാബ്ദി എ.സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലഖ്‌നൗവിൽ നിന്നും ഡൽഹിയിലേക്കുള്ള ബസായിരുന്നു അത്. പരുക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.

Story Highlights: uttarpradesh bus accident 15 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here