പാറ്റൂർ കേസ്; വി എസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.ഹർജിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ചീഫ് സെക്രട്ടറിയായിരുന്ന ഇകെ ഭരത് ഭൂഷൺ തുടങ്ങിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടത്.
പാറ്റൂർ കേസിലെ എഫ്ഐആർ നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിഎസിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റദ്ദാക്കിയ എഫ്ഐആറിൽ പറയുന്നതിൽ കൂടുതലായൊന്നും വി എസ് നൽകിയ അപേക്ഷയിൽ പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഎസിന്റെ ഹർജി അംഗീകരിച്ചാൽ ഒരേ കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here