Advertisement

‘ഒറ്റക്കെട്ടായി മുന്നോട്ടുപോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍

June 9, 2021
1 minute Read

നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

സംഘടനാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാകുമെന്നും, എല്ലാവിധ പിന്തുണയും രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സുധാകരന്‍ പ്രതികരിച്ചു. സുധാകരന് ആശംസകള്‍ നേര്‍ന്ന ചെന്നിത്തല കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

Story Highlights: K Sudhakaran, Ramesh chennitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top