ഭൂട്ടാന് പിന്നാലെ നേപ്പാളും പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തലാക്കി

പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവച്ച് നേപ്പാള്‍. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്‍റ് വിതരണം നിര്‍ത്തിയത്. ഭൂട്ടാന് പിന്നാലെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവയ്ക്കുന്ന രാജ്യമാണ് നേപ്പാള്‍.
കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്.കൊറോണില്‍ കിറ്റിലുള്ള നേസല്‍ ഓയിലും ടാബ്ലെറ്റുകളും കൊവിഡ് വൈറസിനെ പ്രിതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. 1500 കൊറോണില്‍ കിറ്റാണ് യോഗാചാര്യന്‍ ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പ് സമ്മാനമായി നല്‍കിയത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടുത്തിടെ കൊറോണിലിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് നടത്തിയ പ്രസ്താവനകളും നേപ്പാളിന്‍റെ തീരുമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here